പാർലമെൻ്റിൽ റെയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയവെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് റയിൽവേ പുറത്ത് വന്നുവെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വരുമാനത്തിൽ മികച്ച പ്രകടനമാണ് റയിൽവേ കാഴ്ചവയ്ക്കുന്നതെന്നും യാത്രാക്കൂലി ഇന്ത്യയിലാണ് ഏറ്റവും കുറവെന്നും പറഞ്ഞ മന്ത്രി, റെയിൽ മാർഗമുള്ള ചരക്ക് നീക്കത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണെന്നും പറഞ്ഞു. 10 വർഷത്തിനിടെ 5 ലക്ഷം പേർക്ക് റയിൽവേയിൽ ജോലി നൽകാനായി എന്നും ഒരു ലക്ഷം പേരുടെ റിക്രൂട്ട്മെൻറ് നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കം ചെന്ന കോച്ചുകൾ സമയബന്ധിതമായി മാറ്റുന്നുണ്ടെന്നും ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മെട്രോ കോച്ചുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയത് വലിയ നേട്ടമാണ് പ്രതിപക്ഷവും ഈ നേട്ടങ്ങളിൽ സന്തോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് റയിൽവേ പുറത്ത് വന്നുവെന്ന് കേന്ദ്ര റെയിൽവെ മന്ത്രി
