പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ ഒളിച്ചത് തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍ ആണെന്ന് റിപ്പോർട്ട്. ഇന്നലെ രാവിലെ വരെ രാഹുൽ അവിടെയായിരുന്നുവെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സംശയം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനായി തമിഴ്നാട്ടിലെത്തിയ അന്വേഷണസംഘം ഒന്നിലധികം സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. അന്വേഷണസംഘം തമിഴ്നാട് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം തേടി. കോയമ്പത്തൂരും പൊള്ളാച്ചിയും കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിച്ചത് തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെന്ന് റിപ്പോർട്ട്
