നരേന്ദ്രമോദിയും ആർഎസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകർക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. ബിജെപി ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ല. 100 സ്മാർട്ട് സിറ്റികൾ നിർമ്മിക്കും എന്ന് പറഞ്ഞത്പാലിച്ചില്ല. കൊവിഡ് വന്നപ്പോൾ ഒരുപാട് പേർ വഴിയിൽ മരിച്ചുവീണു. അപ്പോൾ നരേന്ദ്രമോദി കയ്യടിക്കാൻ പറഞ്ഞു. അതുകൊണ്ട്പ്രയോജനമില്ലെന്ന് കണ്ടപ്പോൾ മൊബൈൽ ലൈറ്റ് തെളിയിക്കാൻ പ്രധാനമന്ത്രി പറഞ്ഞു എന്നും ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി വിമർശിച്ചു. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം ആവുകയാണ്. റാണി ലക്ഷ്മിഭായിയുടെ കർമ്മഭൂമിയിൽ താൻ ഉറപ്പു നൽകുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നരേന്ദ്രമോദിയും ആർഎസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകർക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി
