നിയമസഭയില്‍ തനിക്ക് പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് എംഎല്‍എ പിവി അൻവര്‍ . നിയമസഭ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും അൻവര്‍ പറഞ്ഞു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്റെ തീരുമാനമെന്നും തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവര്‍ പറഞ്ഞു.
നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവര്‍
