വാക്കിനെയും എഴുത്തിനെയും നരകത്തെക്കാളേറെ ഭയന്ന ഭരണകര്‍ത്താക്കളുടെ കൈകളിലെ സെന്‍സര്‍ഷിപ്പ് കത്രികയും, മതഭ്രാന്തരുടെയും സദാചാരമേലാളന്മാരുടെയും വെറുപ്പിന്റെ തീപ്പന്തവും നിരോധനത്തിന്റെ വാള്ത്തലമൂര്ച്ചയുമെല്ലാം തരണംചെയ്തുള്ള പുസ്തകങ്ങളുടെ അനശ്വരസഞ്ചാരത്തെക്കുറിച്ചുള്ള പുസ്തകം. വായനയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുടങ്ങി ഭാവനയുടെ ഭാവിയിലേക്കു നീണ്ടുപോകുന്ന ചിന്തകള്‍. ജെ. പ്രഭാഷിന്റെ ലേഖനങ്ങളുടെ സമാഹാരം. ‘പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും’. ജെ. പ്രഭാഷ്. മാതൃഭൂമി. വില 170 രൂപ.
പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും
