പുതിയ എസ്വി ബ്ലാക്ക് എഡിഷന് പുറത്തിറക്കി റേഞ്ച് റോവര്‍. കാഴ്ചയില്‍, ഒരു ഡീപ്പ് നാര്‍വിക് ഗ്ലോസ് ബ്ലാക്ക് പെയിന്റ് ഫിനിഷ്, 23 ഇഞ്ച് അലോയി വീലുകള്‍, ഗ്ലോസ് ബ്ലാക്ക് ഗ്രില്‍ മെഷ്, ബ്ലാക്ക് സെറാമിക് എസ്വി റൗണ്ടല്‍, എല്ലായിടത്തും സാറ്റിന് ബ്ലാക്ക് ആക്സന്റുകള്‍ എന്നിവയാല്‍ എസ്വി ബ്ലാക്ക് അതിന്റെ പേരിനോട് നീതി പുലര്‍ത്തുന്നതായി കാണാം. 615 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന വി8 എന്‍ജിനാണ് എസ്വി ബ്ലാക്കിന്റെ ഹൃദയം. നാല് അല്ലെങ്കില്‍ അഞ്ച് സീറ്റര്‍ ലേയൗട്ടുകളില്‍ സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ലോംഗ്-വീല്‍ബേസ് ഫോര്‍മാറ്റുകള്‍ക്കുള്ള ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 70 ശതമാനത്തിലധികം സുസ്ഥിര മെറ്റീരിയലുകള്‍ ഉപയോഗപ്പെടുത്തുന്ന വിപണിയിലെ ആദ്യത്തെ പിറെല്ലി പി സീറോ ടയറുകള്‍ റേഞ്ച് റോവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്, 2025 മുതല്‍ എല്ലാ നിരയിലും ഇവ ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്.
എസ് വി ബ്ലാക്ക് എഡിഷന് പുറത്തിറക്കി റേഞ്ച് റോവര്‍
