ഷെയ്ന് നിഗം നായകനായെത്തുന്ന ‘ബള്‍ട്ടി’യില്‍ ‘സൈക്കോ ബട്ടര്‍ഫ്ലൈ’ സോഡ ബാബുവായി ഞെട്ടിക്കാന്‍ എത്തുകയാണ് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. ചിത്രത്തിലെ ക്യാരക്ടര്‍ ഗ്ലിംപ്സ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സില്‍ക്ക് കളര്‍ഫുള്‍ ഷര്‍ട്ടും ഫോര്‍മല്‍ പാന്റ്സും അണിഞ്ഞ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അടിമുടി കിടിലന്‍ ഗെറ്റപ്പിലാണ് അല്‍ഫോണ്‍സ് പുത്രന് റീലോഡഡ് എന്ന ടാഗ് ലൈനുമായി വിഡിയോ എത്തിയിരിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായ ‘ബള്‍ട്ടി’ സംവിധാനം ചെയ്യുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. 2015ല്‍ ആണ് ‘പ്രേമം’ ഒരുക്കിയത്. ശേഷം 2022-ല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ‘ഗോള്‍ഡ്’ ഒരുക്കി. സംവിധായകനുപരി ഫിലിം എഡിറ്ററും നിര്‍മാതാവും അഭിനേതാവുമൊക്കെ ആണ് അല്‍ഫോണ്‍സ് പുത്രന്. അടുത്തിടെ പുറത്തിറങ്ങിയ ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന സിനിമയിലും അല്‍ഫോന്‍സ് അഭിനയിച്ചിരുന്നു.
‘ബള്‍ട്ടി’യിലെ അല്‍ഫോന്‍സ് പുത്രന്റെ ക്യാരക്ടര്‍ ഗ്ലിംപ്സ്
