തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും വിസ്മയിപ്പിച്ച സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ ട്രെയിലര്‍ പുറത്തിറങ്ങി. ഓരോ സെക്കന്‍ഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സില്‍ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്. സൈക്കോളജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായെത്തുന്ന ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഗോകുലം ഗോപാലന് അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
സൈക്കോ സര്‍വൈവല്‍ ത്രില്ലര്‍ ‘രുധിരം’ ട്രെയിലര്‍
