എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തി. കേരളത്തിലെ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ മാത്രം ആക്രമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ പറഞ്ഞു. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. ബിജെപിക്കൊപ്പം നിന്നാണ് പിണറായി തന്റെ സഹോദരനെ ആക്രമിക്കുന്നതെന്നും കോടികളുമായി പിടിയിലായ ബിജെപി നേതാവിനെതിരെയും നടപടിയില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രിയങ്ക ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.
