മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് ഓഫീസുകളിലെത്തി ചുമതലയേൽക്കും. മന്ത്രിമാരോട് തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്നും മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. അതോടൊപ്പം എന്‍സിപിക്ക് പിന്നാലെ മൂന്നാം മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ശിവസേന ഷിന്‍ഡെ പക്ഷം. ഒരു കാബിനറ്റ് സ്ഥാനവും രണ്ട് സഹമന്ത്രിപദവും ആവശ്യപ്പെട്ട പാര്‍ട്ടിക്ക് സ്വതന്ത്രചുമതലയുള്ള ഒരു സഹമന്ത്രി സ്ഥാനം മാത്രമാണ് ലഭിച്ചത്. ഒന്നും രണ്ടും സീറ്റുകളുള്ള എച്ച്.എ.എമ്മിനും ജെഡിഎസിനും കാബിനറ്റ് സ്ഥാനം നല്കിയപ്പോള് ഏഴുസീറ്റ് നേടിയ ശിവസേനയെ പൂര്‍ണമായും തഴഞ്ഞെന്നാണ് നേതാക്കളുടെ അഭിപ്രായം.
തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രിയുടെ നിർദ്ദേശം
