ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കവെ ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്നും ഭീകരസംഘടനകളെ സംഘടന കൂട്ടമായി നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിൻറെ ഇരയാണ് ഇന്ത്യ ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച മോദി, മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണ് പഹൽഗാമിൽ കണ്ടതെന്നും പറഞ്ഞു.
ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
