മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ നിരന്തര ശ്രമം തുടരുകയാണ്. സംഘർഷം ആളി കത്തിക്കുന്നവരെ ജനം തിരസ്ക്കരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. ഇന്നർ മണിപ്പൂരിലെ കോൺഗ്രസ് എംപി എ ബിമോൽ അകോയ്ജം തിങ്കളാഴ്ച അർദ്ധരാത്രി ലോക്സഭയിൽ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായി. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രസംഗത്തിൽ ഏറെ നേരം ഈ വിഷയം പരാമർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായത്.
മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
