രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിനെ അഭിസംബോധന ചെയ്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നെന്നും, തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. സർക്കാർ കർഷകർക്ക് നല്കുന്നത് വലിയ പിന്തുണയാണെന്നും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനത്തിനായും സർക്കാരിന്റെ ഇടപെടല് ഉണ്ടായി. സ്ത്രീകളുടെ ഉന്നമനത്തിനായും സർക്കാർ നിരവധി പദ്ധതികള് നടപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. എന്നാൽ യുവാക്കള്ക്കായുള്ള സർക്കാർ ഇടപെടല് പരാമർശിക്കുപോള് പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. നീറ്റ് എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതിനെതിരെ സുതാര്യമായ അന്വേഷണം നടക്കുമെന്ന് രാഷ്ട്രപതി ഉറപ്പു നൽകി. നിരവധി പേർക്ക് സിഎഎയിലൂടെ പൗരത്വം ലഭിച്ചു. ഇന്ത്യയെ വിശ്വബന്ധുവായാണ് ലോകം കാണുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു
