ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഇറേ’ എന്നത് ലാറ്റിന്‍ വാക്കാണ്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാല്‍ ലാറ്റിനില്‍ ഉഗ്ര കോപത്തിന്റെ ദിനം എന്നര്‍ത്ഥം. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉല്‍ഭവത്തെക്കുറിച്ചും അവകാശത്തിലും തര്‍ക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും രാഹുല്‍ തന്നെയാണ്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും.
പ്രണവ് ചിത്രം ‘ഡീയസ് ഈറേ’ പുതിയ പോസ്റ്റര്‍
