സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളും കൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്ഷ്മചാരുതയുള്ള പതിന്നാല് കഥകളുടെ സമാഹാരം. ‘പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം’. പൊന്ന്യം ചന്ദ്രന്. ഗ്രീന്‍ ബുക്സ്. വില 128 രൂപ.