ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്ന് പ്രകാശ് ജാവദേക്കര്‍. ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകര്‍, ആശംസകള്‍ കൈമാറി. ഇതില്‍ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്നിക്കുന്നത് എന്നും പറഞ്ഞു.
ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്ന് പ്രകാശ് ജാവദേക്കര്‍
