കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടെ നടന്ന സംഭവത്തിൽ നടപടിക്ക് സാധ്യത. സംസ്ഥാന പ്രസിഡൻറ് സംസാരിക്കുന്നതിനിടെ അനധികൃതമായി മീറ്റിംഗിൽ കയറി ചീത്തവിളിച്ച സൈബർ സെൽ എസ്ഐമാരായ പ്രജീഷ്,സജി ഫിലിപ്പ് എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത. ലിങ്ക് ചോർത്തിയെടുത്താണ് മീറ്റിങ്ങിൽ പങ്കെടുത്തതെന്നും ഇരുവരും യൂണിയൻ മീറ്റിങ്ങിനായി ഉപയോഗിച്ചത് ഔദ്യോഗിക കമ്പ്യൂട്ടറെന്നുമാണ് ആക്ഷേപം. കെപിഎ സംസ്ഥാന സമ്മേളന കാര്യങ്ങൾ വിശദീകരിക്കാനാണ് ഓൺലൈൻ മീറ്റിങ്ങ് വിളിച്ചത്. പൊലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി യൂണിയൻ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു തെറിവിളി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടെ നടന്ന സംഭവത്തിൽ നടപടിക്ക് സാധ്യത
