മഹാരാഷ്ട്രയിലെ നാഗ്പുരിലെ ഷിംഗോഡിയിൽ ക്രിസ്തുമസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവെ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കസ്റ്റഡി എന്നാണ് സി എസ് ഐ ദക്ഷിണ മേഖല മഹായിടവക വിശദമാക്കുന്നത്. എന്നാൽ കസ്റ്റഡിയുടെ കാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല..
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു
