പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിൽ മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ഇന്നലെ ഷാജിമോൻ ജോർജിന്റെ സ്ഥാപനത്തിന് മുന്നിലെ പരിസ്ഥിതി പ്രവർത്തകരുടെ സമരം വാക്കുതർക്കത്തിലും സംഘർഷത്തിലുമാണ് കലാശിച്ചത്. പ്രൊഫസർ കുസുമം ജോസഫിന്റെ നേതൃത്വത്തിൽ എത്തിയ പരിസ്ഥിതി പ്രവർത്തകരെ ഷാജിമോൻ ജോർജ്ജും സംഘവും തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കം ഉണ്ടായത്. ഷാജിമോൻ ഗുണ്ടയെപ്പോലെ പെരുമാറിയെന്ന് കുസുമം ജോസഫും , ആരുടെയോ കയ്യിൽ നിന്ന് പണം വാങ്ങി തന്റെ സ്ഥാപനത്തെ തകർക്കാനാണ് പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഷാജിമോനും കുറ്റപ്പെടുത്തി.
മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്
