ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ, ഈ മാസം അവസാനം പുതിയ മോഡലായ പോക്കോ എഫ്7 ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ കമ്പനി പോക്കോ എഫ്7 അള്‍ട്രാ, പോക്കോ എഫ്7 പ്രോ മോഡലുകള്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. എഫ്7ന് 6.83 ഇഞ്ച് 1.5കെ ഒലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 480ഹെര്‍ട്സ് വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ, 3,840ഹെര്‍ട്സ് പിഡബ്ളിയുഎം ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഒഐഎസ് സഹിതമുള്ള 50എംപി സോണി എല്‍വൈടി 600 പ്രൈമറി കാമറയും 8എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20എംപി ഷൂട്ടര്‍ ഉണ്ടായിരിക്കാം. അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക. 90വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങും 22.5വാട്ട് വയര്‍ഡ് റിവേഴ്സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550എംഎഎച്ച് ബാറ്ററി ഇതിന് ലഭിക്കും. എഫ്7ന് 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
പോക്കോ എഫ്7 ഈ മാസം അവസാനമെത്തും
