വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ് കമല്‍ ഹാസന്-മണിരത്നം ചിത്രം ‘തഗ് ലൈഫ്’. ആദ്യ ദിനം വെറും 17 കോടി രൂപക്കടുത്ത് മാത്രമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നിന്നും ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 30.15 കോടി രൂപ മാത്രമേ സിനിമയ്ക്ക് ഇതുവരെ നേടാനായിട്ടുള്ളു. ഇതിനിടെ ചിത്രത്തില്‍ അഭിനയിച്ച താരങ്ങളുടെ പ്രതിഫല കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 180 കോടി രൂപ ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. ചിത്രത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നടന് സിമ്പു ആണ്. 40 കോടി രൂപയാണ് സിമ്പു സിനിമയ്ക്കായി കൈപ്പറ്റിയത് എന്നാണ് പിങ്ക്വില്ല അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലം. ഗുഡ് ബാഡ് അഗ്ലി എന്ന മുന്‍ ചിത്രത്തിലെ അഭിനയത്തിന് തൃഷയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണിത്. ജോജു ജോര്‍ജിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. ഏറ്റവും കുറവ് പ്രതിഫലം നടി അഭിരാമിക്ക് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലക്ഷമാണ് അഭിരാമിക്ക് ലഭിച്ച പ്രതിഫലം. അതേസമയം, കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്. മാത്രമല്ല സംഭവത്തില്‍ കമല്‍ ഹാസനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതും. എന്നാല്‍ മാപ്പ് പറയാന്‍ കമല്‍ തയാറായില്ല. അതിനാല്‍ തന്നെ കളക്ഷനില്‍ 40 കോടിയോളം രൂപയുടെ നഷ്ടം സിനിമയ്ക്ക് സംഭവിക്കും.
വന്‍ പരാജയത്തിലേക്ക് നീങ്ങി ‘തഗ് ലൈഫ്’
