താൻ മണ്ണാർക്കാട് പ്രസംഗിച്ചത് സിപിഎമ്മിന് എതിരായാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്ന് പി കെ ശശി. എന്നാൽ ഒരു വാക്കുപോലും പാർട്ടിക്കെതിരായോ പാർട്ടി നേതാക്കൾക്കെതിരായോ പറഞ്ഞിട്ടില്ലെന്നാണ് പി കെ ശശിയുടെ അവകാശവാദം. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുമെന്നാണ് താൻ പറഞ്ഞതെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും പി കെ ശശി വിശദീകരിച്ചു.
മണ്ണാർക്കാട് പ്രസംഗം സിപിഎമ്മിനെതിരല്ലെന്ന് പി കെ ശശി
