ശശി തരൂര് എംപിക്ക് ശക്തമായ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. എകെ ആന്റണി സര്ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വ്യവസായ ഭൂപടം മാറിയതെന്നും എകെ ആന്റണി മന്ത്രിസഭയിൽ താൻ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പികെ കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു. കിൻഫ്രയും ഇന്ഫോപാര്ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്ക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നുവെന്നും യുഡിഎഫ് പ്രതിപക്ഷത്തായപ്പോള് ആ നിലപാടല്ല സ്വീകരിച്ചതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷം യുഡിഎഫ് സര്ക്കാരുമായി സഹകരിച്ചില്ലെന്നും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലാത്തതിന് കാരണം ഇടതുമുന്നണിയാണ് ആ തൊപ്പി അവര്ക്കാണ് ചേരുകയെന്നും വ്യവസായ നയങ്ങളിലെ എല്ലാ മാറ്റങ്ങള്ക്കും കാരണം യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശി തരൂര് ഇന്ന് കാര്യങ്ങള് വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ യുഡിഎഫ് സര്ക്കാരിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ സാഹചര്യം ലീഗ് ഗൗരവത്തോടെയാണ് കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശശി തരൂര് എംപിക്ക് ശക്തമായ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി
