മുഖ്യമന്ത്രി പിണറായി വിജയന്റെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം. ബിജെപി ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണെന്നും, ഇത് ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ജനാധിപത്യമുണ്ടോയെന്ന സംശയം ലോകത്തുയർന്നിരിക്കുന്നുവെന്നും, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്, ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല, മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളത്, ജനങ്ങൾ ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതാണെന്നും കൂടാതെ കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിച്ചപ്പോഴാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിന്റെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും ഒന്നാം പ്രതി ബി ജെ പി സർക്കാരാണ്, അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോൺഗ്രസുകാരെന്നും പിണറായി കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം
