സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹര്‍ജി നല്‍കും. നിയമോപദേശത്തിന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് പതിനഞ്ച് ലക്ഷം രൂപ നല്‍കും. വിധിക്കു മുന്‍കാല പ്രാബല്യം വരുത്തരുതെന്ന അപേക്ഷയുമായി മുന്‍ വിസി ഡോ എം.എസ്. രാജശ്രീ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. സെലക്ഷന് കമ്മറ്റിയുടെ പിഴവിന് താന്‍ ഇരയായെന്നും രാജശ്രീയുടെ ഹര്‍ജിയില്‍ പറയുന്നു.
വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി പുന:പ്പരിശോധിക്കാൻ ഹർജി
