ഇടുക്കി നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ മുന്‍ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്കു സിബിഐ ശുപാര്‍ശ. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ അറസ്റ്റുചെയ്ത വിവരം അറിഞ്ഞ എസ്പി തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ട്. കട്ടപ്പന ഡിവൈഎസ്പി പി.പി ഷംസ് ഗുരുതര കൃത്യവിലോപം കാണിച്ചെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.
രാജ്കുമാര് കസ്റ്റഡി മരണക്കേസ് ; മുന്‍ എസ്പി കെ ബി വേണുഗോപാലിനെതിരെ നടപടി വേണം
