മിത്ത് വിവാദത്തില്‍ സുപ്രീംകോടതിയിൽ ഹർജി. സ്പീക്കർ ഷംസീറിനെതിരെ കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി എത്തിയത്. സനാതന ധർമ്മ വിവാദത്തിൽ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയിൽ തമിഴ്നാട് പൊലീസിനെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെടുന്നുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ഹർജിയിൽ പറയുന്നു. വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് ഹർജി.
മിത്ത് വിവാദത്തില്‍ സുപ്രീംകോടതിയിൽ ഹർജി
