കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ ജയരാജനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിൽ ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമനം നേടിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. വിസിയെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി രൂപീകരിച്ചത് യുജിസി നിബന്ധനകൾക്ക് വിരുദ്ധമാണെന്നും സമാന രീതിയിൽ നടത്തിയ കെടിയു വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ ജയരാജനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
