മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്ത. ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്നും സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകൾക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നൽകി. സമസ്ത ആശയങ്ങൾ ഉള്ളവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കരുത്. തങ്ങൾമാരെ ക്ഷണിക്കാൻ മുജാഹിദ് വിഭാഗത്തിന് ധാർമ്മിക അവകാശമില്ല. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളിൽ സമസ്ത ആശയങ്ങൾ ഉള്ളവർ പങ്കെടുക്കരുതെന്നും സമസ്ത നിര്‍ദ്ദേശിച്ചു. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പാണക്കാട് തങ്ങൾമാരെ വിലക്കിയിട്ടില്ലെന്നും സമസ്ത വിശദീകരിച്ചു.
മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്ത
