മെഡിക്കല് കോളേജ് ഐസിയു പീഡനക്കേസില് അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര് നഴ്സിങ് ഓഫീസര് പി ബി അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കി പുനർനിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ പുനഃപരിശോധന ഹർജി നൽകി. നിലവിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ടെന്നും ഇതിൽ കൂടുതൽ പേരും ദീർഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണെന്നും അവർക്കാണ് മുൻഗണന നൽകേണ്ടതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അനിതയ്ക്ക് നിയമനം നൽകാനുള്ള സിംഗിൾ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഹർജി
