2022 ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ അന്വേഷിക്കാനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഭൂപതിനഗറില്‍ വച്ച് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം എൻഐഎയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന്റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥർക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു. മുളവടിയുമെന്തിയാണ് ആള്‍ക്കൂട്ടം എത്തിയത്. കേന്ദ്രസേന ഇടപെട്ട് വലിയ സംഘർഷങ്ങളിലേക്ക് പോവാതെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ നേതാക്കളെ എൻഐഎ സംഘം കസ്റ്റെഡിയിലെടുത്തു.
എൻഐഎ സംഘത്തിന് നേരെ ആക്രമണം
