സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ ‘പടക്കളം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 മേയ് 8 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും കൂടി ചേര്‍ന്നാണ് നിര്‍മാണ നിര്‍വഹണം. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ഇപ്പോള്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ സുരാജിനും ഷറഫുദീനുമൊപ്പം സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാര്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഒരു യുവതാരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
‘പടക്കളം’ ചിത്രം മേയ് 8 ന് റിലീസ്
