കർഷക സംഘടനകളുടെ നേതൃത്വത്തിൽ കാവേരി നദീജലത്തർക്കത്തിൽ പ്രതിഷേധിച്ച് ഇന്ന് ബെംഗളുരുവിൽ നടക്കുന്ന ബന്ദ് ഭാഗികം. ഇന്ന് ബസ്, ഓട്ടോ സർവീസുകൾ മുടങ്ങിയില്ല. അതേ സമയം ഇന്ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. മിക്ക ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. മണ്ഡ്യയിലും രാമനഗരയിലും കർഷകസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
ഇന്ന് ബെംഗളുരുവിൽ നടക്കുന്ന ബന്ദ് ഭാഗികം
