രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ക്ഷണം കിട്ടിയവരാണ് യാത്ര ചെയ്തതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്.തീവണ്ടി സെലിബ്രിറ്റി ആവുന്ന സാഹചര്യമായിരുന്നു ഉദ്ഘാടന ദിവസമെന്നും,ദിവസം മുഴുവൻ ബിജെപിക്കാരെ കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയാവും കെ മുരളീധരന്.കോൺഗ്രസുകാരോട് വന്ദേഭാരതില്‍ വരണ്ട എന്ന് ആരും പറഞ്ഞിട്ടില്ല അവർക്കും വരാമായിരുന്നു.കെ മുരളീധരൻ സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണ്,കെ മുരളീധരൻ മറുപടി അർഹിക്കുന്ന ഒരു വിമർശനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.മുരളീധരന്റെ വിമര്‍ശനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി
