എംഎൽഎഎരുടെ ചിത്രബോർഡുകൾ നീക്കം ചെയ്ത് വൈദ്യുത കണക്ഷൻ വിഛേദിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശം. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോങ്ങാട്, ആലത്തൂർ നിയോജകമണ്ഡലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ്/ഹൈ മാസ്റ്റ് വിളക്ക് കാലിൽ എം എൽ എ മാരുടെ ചിത്രമടങ്ങിയ വൈദ്യുത ബോർഡ് സ്ഥാപിച്ചതിനെതിരെ ബോബൻ മാട്ടുമന്ത കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഹൈമാസ്റ്റ് ലൈറ്റിൽ എംഎൽഎമാരുടെ ചിത്രം നീക്കാൻ ഉത്തരവിട്ട് പാലക്കാട് കളക്ടർ
