ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അർണിയയിൽ പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ത്യൻ സൈന്യം പറയുന്നു. സംഭവത്തിൽ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിലെ അർണിയയിൽ പാക്കിസ്ഥാന്റെ വെടിവയ്പ്പ്
