താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂർ. എന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തിൽ വിശദീകരണം നൽകുകയായിരുന്നു ശശി തരൂർ.സമസ്ത പോഷക സംഘടനാ ഭാരവാഹികളും മറ്റും ഈ പരാമർശനത്തിനെതിരെ രംഗത്തുവന്നിരുന്നു.
വിശദീകരണവുമായി ശശിതരൂർ
