നിലപാട് തിരുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് സാക്ക അഷ്റഫ്. പാക് ടീമിന് ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണം കണ്ടപ്പോള്‍ ഇരു രാജ്യത്തെയും ആരാധകര്‍ കളിക്കാരെ എത്ര ആരാധനയോടെ കാണുന്നതെന്ന് വ്യക്തമായി എന്നും ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കളിക്കുമ്പോള്‍ പരമ്പരാഗത എതിരാളികളാണെന്നും അല്ലാതെ ശത്രുക്കളല്ലെന്നും സാക്ക അഷ്റഫ് വ്യക്തമാക്കി. ഇന്ത്യയെ ശത്രരാജ്യമെന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടർന്നാണ് സാക്ക അഷ്റഫ് നിലപാട് തിരുത്തിയത്.
പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ
