നെയ്യാറ്റിൻകര സ്വദേശി പി എസ് മഹേന്ദ്ര കുമാറാണ് ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്ത് നൽകിയത്. ദേവസ്വം ബെഞ്ച് സ്വമേധയാ നടപടി എടുക്കണമെന്നാണ് ആവശ്യം. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പാണ് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടന്നത്.ദേവസ്വം ഫണ്ട് സുരക്ഷിതമാണെന്ന് കോടതി ഉറപ്പാക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഗുരുവായൂർ ദേവസ്വത്തിന്റെഫണ്ട് സുരക്ഷിതമാണോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത്
