സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. ഇത് സിപിഐഎമ്മിൻ്റെയോ ലീഗിൻ്റെയോ വിഷയമല്ല. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡിൽ ലീഗിന്റെ പ്രയാസം സി.പി.ഐ.എമ്മിന് ബോധ്യമായിരുന്നു. ആ നിലപാട് മൂലം അവർക്ക് പ്രയാസമുണ്ടാവാതിരുന്നതിനാലാണ് ക്ഷണിക്കാതിരുന്നത്. കോൺഗ്രസിനെ ചിലർ ക്ഷണിച്ചപ്പോൾ അവരുടെ നിലപാട് കണ്ടതാണെന്നും ലീഗിൻ്റെ ഈ നിലപാട് സ്വാഗതാർഹമാണെന്നും പി. മോഹനൻ മാസ്റ്റർ വ്യക്തമാക്കി.
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പി. മോഹനൻ മാസ്റ്റർ
