Untitled design 20251122 170439 0000

അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞ് വീണ് വൃദ്ധ മരിച്ചു. പൊഴിയൂർ ഉച്ചക്കട സ്വദേശി സരോജിനി (70) ആണ് മരിച്ചത്. റിട്ടയേർഡ് എസ്പി ഭാഗ്യനാഥൻ്റെ വീടിൻ്റെ മതിലാണ് ഇടിഞ്ഞ് വീണത്. വീട്ടിൽ നിന്ന് കടയിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *