ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സീരീസായ എഫ്33 സീരീസിലെ എഫ്33 പ്രൊ 5ജി, എഫ്33 5ജി എന്നീ മോഡലുകള്‍ കേരളത്തിലും വില്പനയ്ക്കെത്തി. പതിനായിരത്തിലധികം തവണ വെള്ളത്തില്‍ മുക്കിയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കിയ ഈ ഫോണ്‍, 12 മണിക്കൂര്‍ വരെ വെള്ളത്തിനടിയില്‍ കിടന്നാലും കേടുപാടുകള്‍ സംഭവിക്കാത്ത രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. മഴ, പൂള്സൈഡിലെ വെള്ളം തെറിക്കല്‍, ആവി, ക്ലീനിംഗ് ലോഷനുകള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 36 തരം വെല്ലുവിളികളെ ചെറുക്കാന്‍ ഈ ഫോണിന് കഴിയും. 50 മെഗാപിക്സലിന്റെ അള്‍ട്രാ-വൈഡ് സെല്‍ഫി ക്യാമറയാണ് എഫ്33 പ്രൊ 5ജിയുടെ എടുത്തുപറയേണ്ട സവിശേഷത. 7000 എംഎഎച്ച് വലിയ ബാറ്ററി, കളര്‍ഒഎസ് 16, 5ജി++ കണക്റ്റിവിറ്റി എന്നിവ എഫ്33 പ്രൊ 5ജിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ഹൈ പ്രെഷര്‍ വാട്ടര്‍ ജെറ്റുകളെയും 85 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടുവെള്ളത്തെയും പ്രതിരോധിക്കാന്‍ ഈ ഫോണിന് സാധിക്കും.
ഒപ്പോയെത്തി, 12 മണിക്കൂര്‍ വരെ വെള്ളത്തിലിടാം!
