രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവുമുയര്‍ന്ന എണ്ണ കയറ്റുമതിയുമായി യുഎസ്. ഇറാനെതിരായ യുഎസ് ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ യുഎസില്‍നിന്നുള്ള എണ്ണയ്ക്ക് രാജ്യാന്തര വിപണിയില്‍ ആവശ്യം കുതിച്ചുയരുകയായിരുന്നു. യുഎസിന്റെ എണ്ണ കയറ്റുമതിയുടെ തോത് ഇറക്കുമതിയെ വൈകാതെ മറികടക്കും. ക്രൂഡ് ഓയില്‍ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം പ്രതിദിനം 66,000 ബാരലായി കുറഞ്ഞെന്ന് യുഎസ് പറയുന്നു. 2001 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കയറ്റുമതി പ്രതിദിനം 52 ലക്ഷം ബാരലില്‍ എത്താനാണ് സാധ്യത. കഴിഞ്ഞ 7 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്രതിദിനം 60 ലക്ഷം ബാരല്‍ വരെ എണ്ണ കയറ്റുമതി ചെയ്യാന്‍ യുഎസിനു ശേഷിയുണ്ട്.
