ജയസൂര്യ നായകനാക്കി കളങ്കാവല്‍ ഫെയിം ജിതിന്‍ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കര്‍മ്മം,കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിര്‍വഹിച്ചു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മുജീബ് മജീദ് നിര്‍വ്വഹിക്കുന്നു. ഓര്‍ഡിനറി,അനാര്‍ക്കലി,ഉടന്‍ റിലീസാകുന്ന കാളിയന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിന്റെ പിന്നിലുമുള്ളത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്ന് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും. കറുത്തച്ചന്‍ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്‌കെയില്‍ ത്രില്ലര്‍ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികള്‍.
