Untitled design 20250112 193040 0000 2

 

 

 

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോട നം നടന്ന സംഭവത്തിൽ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹമാണ്. അപകടസ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. നിലവിൽ 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ഐസിയുവിലുള്ള 13ൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

 

 

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോടനം നടന്ന സംഭവത്തിൽ തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്‌സ്‌ മേധാവി നിതിൻ അഗർവാൾ. റോബോട്ടിനെ ഉപയോഗിച്ച് തീ കെടുത്താനാണ് നിലവിൽ ശ്രമിക്കുന്നത്. എറണാകുളത്ത് നിന്ന് എത്തിക്കുമെന്നും നിതിൻ അഗർവാൾ പറഞ്ഞു.സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു. സംഭവ സ്ഥലത്ത് വീണ്ടും ചെറു പൊട്ടിത്തെറി ഉണ്ടായി. അവശേഷിച്ച മരുന്നാണ് പൊട്ടിത്തെറിച്ചത്.

 

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന് പിന്നാലെ ധനസഹായം അനുവദിച്ച് കേരള സർക്കാർ. 50 ലക്ഷം രൂപയാണ് അനുവദിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാനാണ് തൃശൂർ ജില്ലാ കളക്ടർക്ക് തുക അനുവദിച്ചത്.

 

 

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ സഹായധനം നൽകുമെന്നും മോദി അറിയിച്ചു.

 

മഹാവിഷ്ണു ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിൽ വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ് രംഗത്ത്. ക്ഷേത്ര പുനർനിർമ്മാണത്തിന് പിന്തുണ നൽകിയവർക്കുള്ള നന്ദിസൂചകമായി സംഘാടകരുടെ അനുമതിയോടെയാണ് ഗാനം ആലപിച്ചതെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

 

കെ ടി ജലീലിനെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ പരാതി നൽകി ഡി വൈ എഫ് ഐ. ഡി ജി പിക്കും, ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. ജലീലിനെതിരെ വ്യാജ കാർഡ് ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി. തവനൂരിൽ ജോയിയോട് ജയിച്ചില്ലെങ്കിൽ മൊട്ടയടിച്ചു പാതി മീശ കളയുമെന്ന് ജലീൽ പറഞ്ഞതായി വ്യാജ കാർഡ് ഉണ്ടാക്കിയായിരുന്നു പ്രചാരണം നടത്തിയത്.

 

വ്യക്തവും വായിക്കാൻ കഴിയുന്നതുമായ പ്രിസ്ക്രിപ്ഷൻ നൽകുന്നതിനായി ഡോക്ടർമാർക്ക് മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാർഗനിർദ്ദേശം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

 

ലൈംഗികാതിക്രമ കേസിൽ പ്രതിയായ കെഎസ്​യു നേതാവ് എം സി അതുലിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ. വീണ ജോർജിനെതിരായ പ്രതിഷേധത്തിന് പിന്നാലെയുള്ള വേട്ടയാടലാണ് കേസെന്ന അതുലിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുൽ പിന്തുണ അറിയിച്ചത്. കോടതി കുറ്റക്കാരനെന്ന് വിധിക്കാതെ അതുലിനെ തള്ളിപ്പറയില്ലെന്നും രാഹുൽ കമന്റിൽ വ്യക്തമാക്കി.

 

പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നതെന്നും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധാരണയായി മെറ്റീരിയൽ റൂം സ്‌ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും, അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടർ ചൂണ്ടിക്കാട്ടി.

 

വിവാഹ ഹാളില്‍ വെച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിന്‍റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോഴിക്കോട് കല്ലൂത്താന്‍കടവ് ഫ്‌ളാറ്റില്‍ താമസിക്കുന്ന രാഗേഷ് ബാബു(18), വിഷ്ണു(23), കിരണ്‍ ശങ്കര്‍(19), അജയ്(18) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 13ന് രാത്രി 10.30ഓടെ എസ്‌കെ പൊറ്റക്കാട് ഹാളില്‍ വെച്ച് നടന്ന വിവാഹത്തിനിടെ, പിടിയിലായവര്‍ ബഹളമുണ്ടാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

 

വിവാദ പരാമർശവുമായി മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഐസക് വര്‍ഗീസ്. വോട്ട് അഭ്യർത്ഥിച്ച് മണ്ഡലത്തിലെ ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ലെന്നാണ് ഐസക് വർ​ഗീസിന്റെ വിവാദ പരാമർശം. ഇത് മുന്നണിയു‍ടെ തീരുമാനമല്ല, തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഐസക് വ്യക്തമാക്കുന്നുണ്ട്.

 

എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ സംഘത്തിലെ കുട്ടി മുങ്ങി മരിച്ചു. 5 വയസുള്ള ആൺ കുട്ടി മുഹമ്മദ്‌ ആദമാണ് മരിച്ചത്. തമ്മനത്തെ പ്രീ സ്കൂളിൽ നിന്നും പാർക്കിലെത്തിയ സംഘത്തിലെ കുട്ടിയാണ് മരിച്ച ആദം.

 

കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ തെറ്റായവിരങ്ങള്‍ പ്രചരിപ്പിച്ച വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. 90 ലധികം വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങളും പരാതിക്കൊപ്പം ദീപ്തി മേരി വര്‍ഗീസ് ഡിജിപിക്ക് കൈമാറി.

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം എം. സ്വരാജിനെ ‘സംഘാവ്’ എന്ന് വിളിച്ചതിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ. ഇത് വ്യക്തിപരമായല്ലെന്നും, നിലമ്പൂരിൽ പരാജയപ്പെട്ട സിപിഎം-ആർഎസ്എസ് യോജിപ്പിന്റെ ഐഡിയോളജിയെയാണ് താൻ ഉദ്ദേശിച്ചതെന്നും അവർ ഒരു ടെലിവിഷൻ പരിപാടിയിൽ വ്യക്തമാക്കി.

 

അമ്മയോടൊപ്പം വീടിന് പുറത്തിറങ്ങിയ നാല് വയസ്സുകാരനെ തെരുവ് നായ കടിച്ചു കീറി. കോഴിക്കോട് കോടഞ്ചേരിയിലെ നിരന്നപാറ ഉന്നതിയില്‍ താമസിക്കുന്ന അരുണ്‍രാജിന്‍റെയും മണിമേഖലയുടെയും മകന്‍ അയാനാണ് തെരുവ്‌നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്.

 

പുതുക്കാട് കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലത്തിന്‍റെ അപ്രോച്ച് റോഡ് ആറ് മാസത്തിനകം ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി. ഇതിലെ വാഹന ഗതാഗതം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ആറ്റപ്പിള്ളി റെഗുലേറ്റര്‍ കംബ്രിജ് കമ്മിറ്റി സെക്രട്ടറി ജോസഫ് ചെതലന്‍ സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

 

 

ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ചിക്കൻ മസാല നല്ലതാണെങ്കിലും പായസത്തിലിടരുത് എന്ന ഉപമയോടെയായിരുന്നു ശശികലയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ വൈറലായ ഭജൻസിൻ്റെ വീഡിയോയ്ക്ക് പിന്നാലെയാണ് ഈ വിമർശനം.

 

മോട്ടോർവാഹന വകുപ്പിൻ്റെ പേരിലും ഓൺലൈൻ പണം തട്ടിപ്പിന് നീക്കം. കൊല്ലം സ്വദേശികളായ രണ്ട് പേർക്ക് പിഴ അടയ്ക്കാനുള്ള സന്ദേശം വാട്സ്ആപ്പ് വഴി ലഭിക്കുകയായിരുന്നു. മണപ്പള്ളി സ്വദേശികളായ ശിവൻ, അഭിലാഷ് എന്നിവർക്കാണ് സന്ദേശം ലഭിച്ചത്. അമിത വേഗതയ്ക്ക് 1000 രൂപ പിഴയടക്കണമെന്നാണ് സന്ദേശം. വിശദ വിവരങ്ങൾക്ക് അപ്പ് ഡൗൺലോഡ് ചെയ്യണമെന്നും സന്ദേശത്തിലുണ്ട്.

 

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു കുട്ടികളോട് അഭ്യർത്ഥിച്ചത്. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയിയെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു.

 

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കെ സി വേണുഗോപാൽ. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം തടയാനെന്ന‌ പ്രസ്താവന അസത്യമെന്നും നോട്ടീസിൽ കെ സി വേണുഗോപാൽ പറയുന്നു.

 

വിരുദുന​ഗർ പടക്കനിർമാണ ശാലയിലെ അപകടത്തിൽ ഫാക്ടറി ഉടമകളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ കീഴടങ്ങി. വിരുദുന​ഗർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവർ കീഴടങ്ങിയത്. അപകടത്തിൽ 25 പേർ മരിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിരുദുന​ഗറിലെ പടക്ക നിർമാണ ശാലയിൽ വലിയ രീതിയിലുള്ള സ്ഫോടനം നടന്നത്.

 

യുഎഇയുടെ ദേശീയ ഐക്യവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട ഒരു ഭീകരവാദ ശൃംഖലയെ സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി തകർത്തു. രാജ്യത്ത് അട്ടിമറി നീക്കങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ ഇറാൻ ബന്ധം കണ്ടെത്തുകയും ചെയ്തു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾക്കെതിരെ അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ യുഎഇ വിമാനക്കമ്പനികൾ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിച്ചു. ആഫ്രിക്ക, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പുതിയ നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുകയും കണക്റ്റിവിറ്റി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *