കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില് പുതിയ മോട്ടോര്വാഹന ചട്ടമനുസരിച്ചുള്ള മോട്ടോര് സൈക്കിള് വിത്ത് ഗിയര് വിഭാഗത്തിലെ ലൈസന്സ് ടെസ്റ്റിൽ ആദ്യദിനം 48 പേരില് ആകെ പാസായത് 18 പേർ മാത്രം. ബാക്കി 30 പേരും പരാജയപ്പെട്ടു. ടൂവിലര് ലൈസന്സ് എടുക്കാന് കാല്പാദം ഉപയോഗിച്ച് പ്രവര്ത്തിക്കാവുന്ന ഗിയര് സംവിധാനമുള്ള ഇരുചക്ര വാഹനമാണ് വ്യാഴാഴ്ച മുതല് എറണാകുളം ആര്.ടി.ഓഫീസിന് കീഴിലുള്ള ഈ ടെസ്റ്റ് ഗ്രൗണ്ടില് ഉപയോഗിച്ചത്. എന്ജിന് കപ്പാസിറ്റി 95 സി.സി.ക്കു മുകളിലുള്ള വാഹനങ്ങളേ പുതുക്കിയ ചട്ടപ്രകാരം ഈ വിഭാഗത്തിലുള്ള ലൈസന്സെടുക്കുന്നതിനായി ടെസ്റ്റിനുപയോഗിക്കാനാവൂ. ഇതോടെ ടെസ്റ്റ് ഗ്രൗണ്ടില്നിന്ന് 75 സി.സി. മാത്രം എന്ജിന് കപ്പാസിറ്റിയുള്ള എം 80 പുറത്താവുകയും ചെയ്തു. എം 80 വാഹനത്തില് പത്ത് പരിശീലന ക്ലാസൊക്കെ കിട്ടിയാല്ത്തന്നെ എട്ടിൻ്റെ കമ്പികള് ചുറ്റിവരുന്നവര് ബൈക്കിലാണെങ്കില് 15 മുതല് 25 വരെ ക്ലാസുകളില് കഠിനപരിശീലനംതന്നെ നടത്തേണ്ടിവരുമെന്നാണ് ഡ്രൈവിങ് സ്കൂളുകാരും പറയുന്നത്.
മോട്ടോര് സൈക്കിള് വിത്ത് ഗിയര് വിഭാഗത്തിലെ ലൈസന്സ് ടെസ്റ്റ് എറണാകുളത്ത് ആദ്യദിനം പാസായത്18 പേർ മാത്രം
