പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ചിത്രം 2026 ജൂണ്‍ 25ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എന്‍ടിആര്‍ നീല്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. അസാധാരണത്വമുള്ള തിരക്കഥയാണ് ചിത്രത്തിന്റേതെന്നും ഇതിനു മുന്‍പ് അത്തരത്തിലൊന്ന് ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നുമാണ് നേരത്തെ നിര്‍മ്മാതാവ് രവി ശങ്കര്‍ പറഞ്ഞത്. അന്തര്‍ദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സലാറിന് ശേഷമെത്തുന്ന പ്രശാന്ത് നീല്‍ ചിത്രത്തിന്റെ റിലീസ് 2026 സംക്രാന്തിക്ക് ആണ്. രുക്മിണി വസന്തിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍ടിആര്‍ – നീല്‍ ചിത്രം റിലീസ് തിയതി എത്തി
