ആറ് എയര്‍ബാഗിന്റെ സുരക്ഷ മാരുതിയുടെ എല്ല വാഹനങ്ങള്‍ക്കും ഈ വര്‍ഷം തന്നെ നല്‍കുമെന്ന് മാരുതി സുസുക്കി ചെയര്മാന് ആര്‍സി ഭാര്‍ഗവ. യാത്രക്കാര്‍ക്ക് കുടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ മോഡലുകളുടേയും ബേസ് വേരിയന്റുകള്‍ മുതല്‍ ആറ് എയര്‍ബാഗുകള്‍ നല്‍കും. അടുത്തിടെയാണ് ചെറു കാറുകളായ ഓള്‍ട്ടോ കെ10, വാഗണ്‍ ആര്, ഈക്കോ, ബ്രെസ, സെലേറിയോ തുടങ്ങിയ വാഹനങ്ങളുടെ ബേസ് വേരിയന്റുകള്‍ മുതല്‍ 6 എയര്‍ബാഗ് മാരുതി നല്‍കിയത്. എന്നാല്‍ ബലേനോ, ഫ്രോങ്സ്, ഇഗ്നിസ്, എര്‍ട്ടിഗ, എക്സ്എല്‍ 6, എസ്പ്രസോ തുടങ്ങിയ മോഡലുകളില്‍ ഇപ്പോള്‍ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് ആറ് എയര്‍ബാഗിന്റെ സുരക്ഷ. ഈ വര്‍ഷം തന്നെ ഈ വാഹനങ്ങളിലും ആറ് എയര്‍ബാഗുകള്‍ നല്‍കുമെന്നാണ് മാരുതി പറയുന്നത്. ഇന്ത്യയില്‍ ഇറങ്ങുന്ന കാറുകള്‍ക്കെല്ലാം ആറ് ബാഗിന്റെ സുരക്ഷ നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആറ് എയര്‍ബാഗുകള്‍ എത്തുന്നതോടെ വാഹനങ്ങളുടെ വിലയിലും വര്‍ധനവു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതിയുടെ എല്ല വാഹനങ്ങള്‍ക്കും ഇനി ആറ് എയര്‍ബാഗ്
