ഇന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘തുംബാഡ്’ എന്ന ഹൊറര്‍-ഡ്രാമ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എത്തുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മലയാളി താരം നിമിഷ സജയനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ‘പോച്ചര്‍’, ‘ഡബ്ബ കാര്‍ട്ടല്‍’ തുടങ്ങിയ ഹിന്ദി സീരിസുകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ സജയന്‍, സോഹം ഷായുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോഹം ഷാ നിര്‍മിച്ച ‘ക്രേസി’ എന്ന ചിത്രത്തിന് വേണ്ടി നിമിഷ നേരത്തെ ശബ്ദം നല്‍കിയിരുന്നു. ആദ്യ ഭാഗത്തില്‍ നായകനായിരുന്ന സോഹം ഷാ ആണ് ‘തുംബാഡ് 2’ നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തിന്റെ കോ ഡയറക്ടറായിരുന്ന ആദേഷ് പ്രസാദ് ആകും രണ്ടാം ഭാഗമൊരുക്കുക. മഹാരാഷ്ട്രയിലെ തുംബാട് എന്ന ഗ്രാമത്തിലെ നിഗൂഢതകളും ഹസ്തര്‍ എന്ന ദുര്‍മൂര്‍ത്തിയുടെ കഥയും പറഞ്ഞ ആദ്യ ഭാഗത്തിന്റെ ബാക്കി വിശേഷങ്ങള്‍ രണ്ടാംഭാഗത്തിലറിയാം.
‘തുംബാഡ്’ രണ്ടാം ഭാഗത്തില്‍ നിമിഷ സജയനും
