സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭരതനാട്യം 2: മോഹിനിയാട്ടം’. ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം ഇപ്പോഴിതാ പുറത്തിറക്കിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ‘കോയി എന്‍കൗണ്ടര്‍’ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇലക്ട്രോണിക്ക് കിളിയാണ്. വരികള്‍ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഏപ്രില്‍ 10 ന് തീയറ്ററുകളില്‍ എത്തും. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
